ADORA നിർമിച്ച് നൽകുന്ന 85-ാമത്തെ വീട് പാലക്കാട് ജില്ലയിലെ പനവെച്ചപറമ്പിൽ സഫീനയ്ക്ക് ഡിസംബർ 22ന് കൈമാറി. ഒരു അപകടത്തിൽ ഭർത്താവ് മരിച്ച് ഒരു കൈക്കുഞ്ഞടക്കം രണ്ട് കുട്ടികളും മാതാവുമായി ഒരു ഷെഡിലായിരുന്നു സഫീനയുടെ കുടുംബം കഴിഞ്ഞിരുന്നത്. അവരുടെ അവസ്ഥ കണ്ടറിഞ്ഞ് ഓഗസ്റ്റ് മാസത്തിലാണ് ADORA എൻ ജി ഒയുടെ നേതൃത്വത്തിൽ വീട് പണി ആരംഭിച്ചത്. ഓഗസ്റ്റ് മാസം 21ന് തറക്കല്ലിട്ട നിർമാണം ഡിസംബർ 22ന് യാഥാർഥ്യമായി. ഇന്ന് ഈ കുടുംബത്തിന് ഒരു വീടിന്റെ തണലുണ്ട്. ആ സന്തോഷത്തിലാണ് ഞാനടക്കമുള്ളവർ.
